Download Manorama Online App

  • Change Password
  • Lok Sabha Election 2024
  • Latest News
  • Weather Updates

Today's Epaper

E-Paper

MANORAMA APP

Register free and read all exclusive premium stories.

Manorama Premium

webExclusive Report --> അമ്മയുടെ ആ തീരുമാനമാണു ഹെലൻ കെല്ലർ എന്ന പ്രതിഭ

ജസ്റ്റിൻ മാത്യു

Published: December 25 , 2019 10:44 AM IST

Link Copied

Helen-Keller-Anne-Sullivan

Mail This Article

 alt=

അൽബാമയിലെ ടസ്കമ്പിയ. 1882 ഫെബ്രുവരി. ഐവി ഗ്രീൻ എന്ന എസ്റ്റേറ്റ് ബംഗ്ലാവിൽ ഒരു കു‍ഞ്ഞു നിർത്താതെ കരയുകയാണ്. ഒന്നര വയസ്സുള്ള കൊച്ചു ഹെലൻ. പിതാവ് ആർതർ എച്ച്. കെല്ലറും അമ്മ കെയ്റ്റ് ആദംസും ആശ്വസിപ്പിക്കാൻ പലതും ചെയ്തു. പക്ഷേ,കരച്ചിൽ നിർത്തുന്നില്ല. ഒടുക്കം അവൾ തളർന്നുറങ്ങി. നേരം രാത്രിയായതോടെ കൊച്ചുഹെലനു പനി തുടങ്ങി. പനി മൂർച്ഛിച്ചു. കണ്ണുകൾ പുറകിലേക്കു മറിഞ്ഞു. അവർ ആശുപത്രിയിലേക്കു കുതിച്ചു. ഡോക്ടർ കുഞ്ഞിനെ പരിശോധിച്ചു. മസ്തിഷ്കജ്വരമാണ്. കുഞ്ഞിന്റെ ജീവൻ അപകടത്തിലാണ്. വൈദ്യശാസ്ത്രത്തിനു കൂടുതലൊന്നും ചെയ്യാനില്ല. ഏതു നിമഷവും മകൾ തങ്ങളെ വിട്ടുപോകും എന്ന ഭീതിയോടെ മാതാപിതാക്കൾ രാവും പകലും അവൾക്കു കാവലിരുന്നു. ദിവസങ്ങൾ കടന്നുപോയി. എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ഒരുദിവസം ഹെലൻ രോഗത്തിന്റെ പിടിയിൽ നിന്നു മോചിതയായി.

അവർ ആശുപത്രി വിട്ടു. ഊർജസ്വലയായി ഓടി നടന്ന ഹെലൻ ആശുപത്രി വാസത്തിനുശേഷം കട്ടിലിൽ നിന്ന് എഴുന്നേൽക്കാതെയായി. പലപ്പോഴും ആശങ്കയും ഭീതിയുമാണ് അവളുടെ മുഖത്ത്. ഒരു ദിവസം കെയ്റ്റ് കുഞ്ഞിനെ കളിപ്പിക്കാനായി മുഖത്തിനു നേരെ കൈ അടുപ്പിച്ചു. പക്ഷേ, ഹെലന്റെ കണ്ണുകൾ ചിമ്മിയില്ല. പെട്ടന്ന് ആരോ കോളിങ് ബെല്ലടിച്ചു. ശബ്ദം കേട്ട് കെയ്റ്റ് ഞെട്ടിപ്പോയി. പക്ഷേ, ഹെലൻ ഞെട്ടിയില്ല. കുഞ്ഞിന്റെ കണ്ണുകൾക്കു നേരെ പലകുറി അമ്മ കൈ കൊണ്ടുവന്നു. അവളുടെ കണ്ണുകൾ ചിമ്മുന്നില്ല. കൊച്ചു ഹെലന് വളരെ ഇഷ്ടമായിരുന്ന പൂന്തോട്ടത്തിലേക്കു കെയ്റ്റ് അവളെ എടുത്തുകൊണ്ട് ഓടി. ഹെലൻ പക്ഷേ, പൂക്കളെ നോക്കിയില്ല. ഹെലന് ഏറെ ഇഷ്ടമാണു കിളികളുടെ ശബ്ദം. പക്ഷേ, അവൾ അവയ്ക്കു ചെവി കൊടുത്തില്ല.

മസ്തിഷ്കജ്വരം അവളുടെ കാഴ്ചയും കേൾവിയും കട്ടെടുത്തിരിക്കുന്നു. ഇനിയൊരിക്കലും അവൾ പൂക്കളുടെ സൗന്ദര്യം കാണില്ല. കിളികളുടെ നാദം കേൾക്കില്ല. ഡോക്ടറുടെ വാക്കുകൾ ആ അമ്മയുടെ ഹൃദയത്തെ തകർത്തു. പിന്നീടുള്ള ജീവിതം ഹെലനു മുള്ളുകൾ നിറഞ്ഞതായിരുന്നു. പക്ഷേ, ഒരു പരാജയമായി ഹെലനെ വിട്ടുകൊടുക്കില്ലെന്ന് അമ്മ തീരുമാനിച്ചു. ആ തീരുമാനമാണു ലോകത്തിനു ഹെലൻ കെല്ലർ എന്ന പ്രതിഭയെ സമ്മാനിച്ചത്.

സ്വിറ്റ്സർലൻഡിൽ നിന്നു കുടിയേറി പാർത്തതാണു കെല്ലർ കുടുംബം. അവിടുത്തെ ഇളം തലമുറക്കാരൻ ആർതർ എച്ച്. കെല്ലറുടെയും കെയ്റ്റ് ആദംസിന്റെയും മകളായി 1880 ജൂൺ 27നാണു ഹെലൻ കെല്ലർ ജനിക്കുന്നത്. കാഴ്ചയും കേൾവിയുമില്ലാത്ത കുഞ്ഞിനെ എങ്ങനെ പഠിപ്പിക്കും എന്നറിയാതെ ആ അമ്മ കുഴങ്ങി. വളരും തോറും താൻ മറ്റുള്ളവരിൽ നിന്ന‌ു വ്യത്യസ്തയാണെന്നുള്ള ബോധം അവൾക്കുണ്ടായി. അതോടെ വലിയ വാശിക്കാരിയും ദേഷ്യക്കാരിയുമായി. പലപ്പോഴും അമ്മയുടെ കൈവെള്ളയിൽ മുഖമമർത്തി അവൾ കരഞ്ഞു. 

പരിചിതരായ പലരോടും കാഴ്ചയും കേൾവിയുമില്ലാത്ത മകൾക്ക് ഒരു അധ്യാപികയെ കിട്ടാൻ വഴിയുണ്ടോ എന്നവർ തിരക്കി. അങ്ങനെ 1887 മാർച്ച് 3ന് ആനി സള്ളിവൻ അധ്യാപികയായി ഹെലന്റെ വീട്ടിൽ എത്തി.

ആദ്യ ദിവസം രാവിലെ ഒരു പാവയുമായി ആനി ഹെലന്റെ അടുത്തെത്തി. പാവ അവളുടെ ഇടത്തേ കയ്യിൽ വച്ചുകൊടുത്തു. തുടർന്നു ‘ഡോൾ’ എന്നു വലതുകയ്യിൽ എഴുതി. ഹെലൻ പാവയുടെ മേൽ കൈകളോടിച്ചു. ഒരു പുഞ്ചിരി അവളുടെ മുഖത്തു വിരിഞ്ഞു. 49 വർഷം നീണ്ടുനിന്ന ഗുരു ശിഷ്യ ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. പതുക്കെ അവൾ വാക്കുകൾ പഠിച്ചു തുടങ്ങി. തുടർന്നു ബ്രയിലി ലിപി വശത്താക്കി. ഹെലൻ സംസാരിക്കാൻ പഠിച്ചു. 24-ാം വയസ്സിൽ റാഡ്ക്ലിഫ് സർവകലാശാലയിൽ നിന്നു  ബിരുദം നേടി. കാഴ്ചയും കേൾവിയുമില്ലാതെ ബിരുദം നേടുന്ന ആദ്യവ്യക്തിയെന്ന നേട്ടവും സ്വന്തമാക്കി.

ദ് സ്റ്റോറി ഓഫ് മൈ ലൈഫ് എന്ന പേരിൽ ഹെലൻ ആത്മകഥ രചിച്ചു. വിവിധ വിഷയങ്ങളിൽ 12 പുസ്തകങ്ങളും ഒട്ടേറെ ലേഖനങ്ങളും എഴുതി. ഹെലന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമകളും ഡോക്യുമെന്ററികളും പിറന്നു. അന്ധർക്കു വേണ്ടി ഹെലൻ കെല്ലർ ഇന്റർനാഷനൽ എന്ന സംഘടന ആരംഭിച്ചു. ധാരാളം രാജ്യങ്ങൾ സന്ദർശിച്ചു ജനങ്ങളെ ബോധവൽക്കരിച്ചു.  1968 ജൂണിൽ ഹെലൻ ലോകത്തോടു വിട പറഞ്ഞു.

dcbooks

ഹെലൻ കെല്ലർ; കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട്‌ സ്വന്തം വൈകല്യങ്ങളെ തോൽപിച്ച വനിത!

helen keller malayalam essay

ആരെയും കോരിത്തരിപ്പിക്കുന്ന ജീവിതകഥയാണ് ഹെലൻ കെല്ലറുടേത് (1880– 1968). 19 മാസം പ്രായമായപ്പോൾ രോഗം ബാധിച്ച് കാഴ്ചയും കേൾവിയും നശിച്ച് നിസ്സഹായയായ കുട്ടി. ഏഴാം വയസ്സിൽ ആൻ സള്ളിവൻ എന്ന അധ്യാപിക സഹായത്തിനെത്തി. ഹെലനെക്കാൾ 14 വയസ്സു മാത്രം കൂടുതൽ. എന്തെങ്കിലുമൊന്ന് എങ്ങനെ പഠിപ്പിക്കുമെന്നോർത്ത് അവർ കുഴങ്ങി. ഒരു നാൾ കളിപ്പാവയെ കൈയിൽ കൊടുത്ത് D-O-L-L എന്ന് കുട്ടിയുടെ കൈയിൽ വിരലമർത്തിക്കാട്ടി. പിന്നീട് ഒരു കൈയിൽ വെള്ളമൊഴുക്കി മറുകൈയിൽ W-A-T-E-R എന്നതിന്റെ അടയാളം നൽകിയതോടെ സാധനങ്ങളും അടയാളങ്ങളൂം തമ്മിലുള്ള ബന്ധം ഗ്രഹിച്ചു. കൂടുതൽ പഠിക്കാൻ ആവേശമായി. പഠനം അതിവേഗം ഇടതടവില്ലാതെ തുടർന്നു. ആനും ഹെലനും തമ്മിലുള്ള നിരന്തരബന്ധം 49 വർഷം ഇടമുറിയാതെ നീണ്ടു. കാഴ്ചയോ കേൾവിയോ ഇല്ലാത്ത ഹെലൻ കെല്ലർ ഇതിനിടയിൽ കൈവരിച്ച നേട്ടങ്ങൾ ആരെയും വിസ്മയിപ്പിക്കും.

അമേരിക്കയിലെ അലബാമയില്‍ 1887 ജൂണ്‍ 27 നാണ് ഹെലന്‍ കെല്ലര്‍ ജനിച്ചത്. പത്തൊമ്പതു മാസം മാത്രം പ്രായമുള്ളപ്പോള്‍ ബാധിച്ച അജ്ഞാതരോഗമാണ് ഹെലന് കാഴ്ചയുടെയും കേള്‍വിയുടെയും ലോകം നിഷേധിച്ചത്. എന്നാല്‍ പ്രതിസന്ധികള്‍ക്കു മുന്നില്‍ തളരാതെ പിടിച്ചുനിന്ന ഹെലന്‍ ‘ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങള്‍ ആസ്വദിക്കാന്‍ കണ്ണോ കയ്യോ വേണ്ട, ഹൃദയം മതിയെന്ന് ലോകത്തിന് കാട്ടിക്കൊടുത്തു.

1880 ജൂണ്‍ 27-ന് അമേരിക്കയിലെ വടക്കന്‍ അലബാമയിലെ ഒരു ചെറുനഗരത്തിലായിരുന്നു ഹെലന്‍ കെല്ലറിന്റെ ജനനം. സ്വിറ്റ്‌സര്‍ലന്റില്‍ നിന്ന് അമേരിക്കയിലേയ്ക്ക് കുടിയേറിപ്പാര്‍ത്തവരായിരുന്നു ഹെലന്റെ മുന്‍ഗാമികള്‍. അച്ഛന്‍ ആര്‍തര്‍.എച്ച്.കെല്ലര്‍, ഒരു സൈനികോദ്യോഗസ്ഥനായിരുന്നു. അമ്മ കെയ്റ്റ് ആഡംസ് വീട്ടമ്മയും.

പത്തൊന്‍പതു മാസം വരെ ഹെലന്‍ നല്ല ആരോഗ്യമുള്ള പെണ്‍കുട്ടിയായിരുന്നു. 1882 ഫെബ്രുവരിയിലാണ് അന്ധതയ്ക്കും ബധിരതയ്ക്കും കാരണമായ മസ്തിഷ്‌കജ്വരം കൊച്ചു ഹെലനെ ബാധിച്ചത്. കുഞ്ഞു മരിച്ചു പോകുമെന്നു ഡോക്ടര്‍ വിധിയെഴുതിയെങ്കിലും, ഹെലന് വെളിച്ചവും ശബ്ദവുമില്ലാത്ത ഒരു രണ്ടാം ജന്മം ലഭിച്ചു. ഒന്നും കേള്‍ക്കാത്തതിനാല്‍ കുഞ്ഞ് ഒന്നും പറയാനും പഠിച്ചില്ല. ‘വ’വ’ എന്ന ശബ്ദം മാത്രമേ അവള്‍ക്ക് ഉണ്ടാക്കാന്‍ സാധിച്ചിരുന്നുള്ളൂ.

കുട്ടിക്കാലത്ത് താന്‍ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തയാണെന്ന് ഹെലന്‍ അറിഞ്ഞിരുന്നില്ല. പുറത്തു പോകാന്‍ അവള്‍ക്കിഷ്ടമായിരുന്നു. മറ്റുള്ളവരുടെ സാന്നിദ്ധ്യം അവള്‍ ആസ്വദിച്ചിരുന്നു. അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍, മറ്റുള്ളവര്‍ക്ക് തനിക്കില്ലാത്ത എന്തോശക്തി, വായ തുറന്ന് സംസാരിക്കാനുള്ള കഴിവുണ്ടെന്നു തിരിച്ചറിയുമ്പോള്‍ അവള്‍ അസ്വസ്തയായി ചില ശബ്ദങ്ങളുണ്ടാക്കന്‍ ശ്രമിയ്ക്കുകയും, കരഞ്ഞു കൊണ്ട് വീടിനുള്ളിലാകെ ഓടി നടക്കുകയും ചെയ്തിരുന്നു.

അമ്മയുമായും, സമപ്രായക്കാരിയായ മാര്‍ത്താവാഷിംഗ്ടണ്‍ എന്ന കുട്ടിയോടും ആശയവിനിമയം നടത്താന്‍ അവള്‍ക്കു കഴിഞ്ഞിരുന്നു. വളരുന്തോറും ആശയവിനിമയം നടത്താനുള്ള അവളുടെ ആഗ്രഹം വര്‍ദ്ധിച്ചു. പലപ്പോഴും അവള്‍ അമ്മയുടെ കൈവെള്ളയില്‍ മുഖമമര്‍ത്തി മനസ്സിലെ കൊടുങ്കാറ്റടങ്ങുന്നതുവരെ കരയുമായിരുന്നു. അക്കാലത്ത് ചാള്‍സ് ഡിക്കന്‍സ് എഴുതിയ അമേരിക്കന്‍ നോട്‌സ് എന്ന പുസ്തകത്തിലെ ബധിരയായ പെണ്‍കുട്ടിയുടെ പോരാട്ടങ്ങളുടെ കഥ അമ്മ,കറ്റ് ആഡംസിന് ചെറു പ്രതീക്ഷ നല്‍കി. പടുവികൃതിയായിരുന്ന മകളുടെ സ്വഭാവം നന്നാക്കാന്‍ അവള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ അവര്‍ തീരുമാനിച്ചു.

ഹെലന് ആറു വയസ്സായപ്പോള്‍ ബാള്‍ട്ട്മൂറിലെ ഡോക്ടര്‍ ഷിസോമിന്റെ നിര്‍ദ്ദേശപ്രകാരം ഹെലന്റെ മാതാപിതാക്കള്‍ പ്രശസ്ത ശാസ്ത്രജ്ഞന്‍ അലക്‌സാണ്ടര്‍ ഗ്രഹാംബെല്ലിനെ കണ്ടു.ഡോ:ബെല്‍,അവരെ ബോസ്റ്റണിലെ പാര്‍ക്കിന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ മൈക്കേല്‍ അനാഗ്‌നോസിന്റെ അടുത്തേക്കയച്ചു. ഹെലനെ പഠിപ്പിക്കാന്‍ ഒരു അദ്ധ്യാപികയെ ഏര്‍പ്പാടാക്കാമെന്ന് അദ്ദേഹം വാക്കു നല്‍കി.

1887 മാര്‍ച്ച് 3ാം തീയതിയാണ് ആനി സള്ളിവന്‍ അദ്ധ്യാപികയായി ഹെലന്റെ വീട്ടിലെത്തിയത്.ഐറിഷ് വംശജയായിരുന്ന ആനിയ്ക്ക് ഹെലനെക്കാള്‍ 14 വയസ്സ് കൂടുതലുണ്ടായിരുന്നു. ദേഷ്യക്കാരിയും കുസൃതിയുമായിരുന്ന ഹെലനെ പഠിപ്പിയ്ക്കാന്‍ അവര്‍ക്കു വളരെ പാടുപെടേണ്ടി വന്നു. ഒരു വര്‍ഷം നീണ്ടപരിശീലനത്തിനുശേഷം നിത്യജീവിതവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ വസ്തുക്കളെയും കുറിച്ച് ഹെലന്‍ മനസ്സിലാക്കി.’The doll is in the bed’ തുടങ്ങിയ ചെറുവാക്യങ്ങളും അക്കാലത്ത് പഠിച്ചു. ബ്രെയിലി ലിപി വശത്താക്കിയതോടെ ഗണിതവും, ഇംഗ്ലീഷും,ഫ്രഞ്ചും,സസ്യശാസ്ത്രവും, ജന്തുശാസ്ത്രവുമെല്ലാം ഹെലന്‍ അനായാസം സ്വായത്തമാക്കി. ഹെലനും ആനിയും തമ്മിലുള്ള ആത്മബന്ധവും അക്കാലത്ത് ദൃഢമായി.

ആനിയുടെ മരണത്തോടെ മാനസികമായി തളര്‍ന്ന ഹെലനെ ആ ആഘാതത്തില്‍ നിന്ന് കൈപിടിച്ചു കയറ്റിയത് പോളി തോംസണായിരുന്നു.അവരിരുവരും ചേര്‍ന്ന് നടത്തിയ വിദേശയാത്രകള്‍ ഹെലന് പുതുജീവന്‍ പകര്‍ന്നു.എന്നാല്‍ 1960-ല്‍ പോളി തോംസണ്‍ അന്തരിച്ചതോടെ ഹെലന്‍ വീണ്ടും ഒറ്റപ്പെട്ടു. 1961 മുതല്‍ ഹെലന്‍ ഒന്നിലധികം തവണ പക്ഷാഘാതബാധിതയായി.അതോടെ ആശയവിനിമയേശഷി നശിച്ച് പൂര്‍ണമായും ഒറ്റയ്ക്കായ ഹെലന്‍ കെല്ലര്‍ എന്ന മഹത്‌വനിത 1968 ജൂണ്‍ 1ന് 87ആം വയസ്സില്‍ അന്തരിച്ചു.വാഷിംഗ്ടണ്‍ ഡി.സി.യിലെ നാഷണല്‍ കത്തീഡ്രലിലായിരുന്നു ശവസംസ്‌കാരം.

ആത്മവിശ്വാസത്തിന്റെ, ദൃഢനിശ്ചയത്തിന്റെ, കഠിനാധ്വാനത്തിന്റെ പ്രതിനിധിയായി വളര്‍ന്ന ആ അന്ധവനിത, അംഗവൈകല്യമുള്ള അനേകര്‍ക്ക് പ്രത്യാശയായി ഇന്നും ജനമനസ്സുകളില്‍ ജീവിയ്ക്കുന്നു.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

helen keller malayalam essay

പലപ്പോഴായി ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ ടൈറ്റിലുകള്‍ പ്രത്യേകം തിരഞ്ഞെടുത്തത്!

‘മൈൻഡ് മാസ്റ്റർ- ലോകചെസ്സ്ചാമ്പ്യന്റെ വിജയപാഠങ്ങളും അനുഭവങ്ങളും’; പ്രീ ബുക്കിങ് ആരംഭിച്ചു

Comments are closed.

ജാലിയന്‍ വാലാബാഗ് പിന്നിട്ട നൂറു വര്‍ഷങ്ങള്‍

ടി ഡി രാമകൃഷ്ണന്റെ ‘പച്ച മഞ്ഞ ചുവപ്പ്’;…

ഡി സി ബുക്സ് അക്ഷരസമൃദ്ധിയിലേക്ക് ഒരു…

നമ്മള്‍ എന്തു ചെയ്യണം?

Follow Us @dcbooks

  • ONLINE STORE
  • COVER STORY
  • BOOK STORES
  • AUTHOR IN FOCUS
  • PRE PUBLICATIONS
  • READERS REVIEWS
  • Vayanavaram
  • Latest News
  • Grihalakshmi
  • Forgot password
  • My bookmarks
  • helen keller
  • Azhchappathippu

അന്ന് ഞാനൊരു പാഠം പഠിച്ചു; മൃദുലമായ സ്പര്‍ശങ്ങള്‍ക്കടിയില്‍ ചതിയുടെ നഖങ്ങള്‍ ഒളിഞ്ഞിരിക്കുമെന്ന പാഠം

01 june 2022, 03:06 pm ist, പക്ഷേ, പ്രകൃതി എപ്പോഴും ദയാലുവായിരിക്കില്ലെന്ന് എന്നെ പഠിപ്പിച്ച ഒരു സംഭവം ആയിടയ്ക്കുണ്ടായി. ഒരിക്കല്‍ നീണ്ട അലച്ചിലിനു ശേഷം ഞാന്‍ ടീച്ചറുമൊത്ത് മടങ്ങുകയായിരുന്നു..

helen keller malayalam essay

ഹെലൻ കെല്ലർ

പ്രതികൂല ജീവിതാവസ്ഥകളോട് സധൈര്യം പോരാടി ലോകജനതയ്ക്കു മുന്‍പില്‍ മഹത്തായ മാതൃകയായിത്തീര്‍ന്ന വ്യക്തിത്വമായിരുന്നു ഹെലന്‍ കെല്ലര്‍. തന്റെ വൈകല്യങ്ങളുമായി പോരാടി, ഇച്ഛാശക്തിയുണ്ടെങ്കില്‍ ഏത് വെല്ലുവിളിയെയും അതിജീവിക്കാന്‍ കഴിയുമെന്ന് തെളിയിച്ച വ്യക്തി. ഹെലന്‍ കെല്ലറുടെ ചരമവാര്‍ഷിക ദിനമാണ് ജൂണ്‍ ഒന്ന്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഹെലന്റെ ആത്മകഥയില്‍ നിന്നും ഒരു ഭാഗം വായിക്കാം

1887 ലെ വസന്തകാലത്ത് എന്റെ ആത്മാവിന്റെ പെട്ടെന്നുള്ള ഉണര്‍വിനെത്തുടര്‍ന്നുണ്ടായ പല സംഭവങ്ങളും ഞാനോര്‍ക്കുന്നു. സ്പര്‍ശിക്കുന്ന എല്ലാ വസ്തുക്കളുടെയും പേരുകള്‍ ഞാന്‍ വിരലുകള്‍കൊണ്ട് കണ്ടെത്തി പഠിക്കുകയായിരുന്നു. കൂടുതല്‍ കൂടുതല്‍ വസ്തുക്കള്‍ തൊട്ടറിഞ്ഞ് അവയുടെ പേരും ഉപയോഗവും പഠിച്ചുകഴിഞ്ഞപ്പോള്‍ ലോകത്തോടുള്ള എന്റെ ബന്ധം കൂടുതല്‍ ആഹ്ലാദകരവും ആത്മവിശ്വാസം നിറഞ്ഞതുമായിത്തീര്‍ന്നു.

ഡെയ്‌സിയും ബട്ടര്‍കപ്പും പുഷ്പിച്ച സമയത്ത് ടീച്ചര്‍ എന്നെയുംകൂട്ടി വയലുകളിലേക്കു നടന്നു. വിത്തിടാന്‍വേണ്ടി കര്‍ഷകര്‍ നിലം പാകമാക്കുന്നുണ്ടായിരുന്നു. ടെന്നസ്സി നദീതീരത്തെ പുല്‍മൈതാനത്ത് ഞങ്ങളിരുന്നു. പ്രകൃതിയുടെ ഉദാരതയുടെ ആദ്യപാഠങ്ങള്‍ ഞാന്‍ പഠിച്ചു. ആഹ്ലാദകരമായ കാഴ്ചയും ആസ്വാദ്യമായ ഭക്ഷണവുമേകുന്ന സസ്യങ്ങള്‍ മണ്ണില്‍ മുളയ്ക്കാന്‍ സൂര്യനും മഴയും എങ്ങനെ സഹായകമാവുന്നുവെന്നും പക്ഷികള്‍ കൂടുണ്ടാക്കുന്നതും പെരുകി വ്യാപിക്കുന്നതുമെങ്ങനെയെന്നും അണ്ണാനും മാനും സിംഹവും മറ്റനേകം ജീവികളും ആഹാരവും പാര്‍പ്പിടവും കണ്ടെത്തുന്നതെങ്ങനെയെന്നും ഞാന്‍ മനസ്സിലാക്കി. വസ്തുക്കളെക്കുറിച്ചുള്ള അറിവ് വര്‍ധിക്കുന്തോറും ഞാന്‍ ജീവിച്ചിരിക്കുന്ന ലോകം എന്നെ കൂടുതല്‍ കൂടുതല്‍ ആഹ്ലാദവതിയാക്കി. ഒരു ഗണിതപ്രശ്‌നം കൈകാര്യം ചെയ്യാന്‍ പഠിക്കുന്നതിനോ ഭൂമിയുടെ ആകൃതി വിവരിക്കുന്നതിനോ എല്ലാം മുന്‍പ്, സുഗന്ധമൂറുന്ന വൃക്ഷങ്ങളിലും പുല്‍നാമ്പുകളിലും, എന്തിന് എന്റെ കൊച്ചനിയത്തിയുടെ കൈകളിലെ ചുഴികളിലും വളവുകളിലുംപോലും സൗന്ദര്യം കണ്ടെത്താന്‍ മിസ്സ് സള്ളിവന്‍ എന്നെ പഠിപ്പിച്ചു. എന്റെ ആദ്യകാലചിന്തകളെ പ്രകൃതിയുമായി ബന്ധിപ്പിച്ച് 'പക്ഷികളും പൂക്കളും ഞാനുമെല്ലാം കൂട്ടുകാരാണെന്ന്' എന്നെ ബോധ്യപ്പെടുത്തി.

helen keller malayalam essay

പക്ഷേ, പ്രകൃതി എപ്പോഴും ദയാലുവായിരിക്കില്ലെന്ന് എന്നെ പഠിപ്പിച്ച ഒരു സംഭവം ആയിടയ്ക്കുണ്ടായി. ഒരിക്കല്‍ നീണ്ട അലച്ചിലിനു ശേഷം ഞാന്‍ ടീച്ചറുമൊത്ത് മടങ്ങുകയായിരുന്നു. പ്രഭാതം മനോഹരമായിരുന്നെങ്കിലും ഞങ്ങള്‍ വീട്ടിലേക്കു പോകാനൊരുങ്ങിയപ്പോഴേക്കും അന്തരീക്ഷം ചൂടുപിടിച്ച് വരണ്ടിരുന്നു. ക്ഷീണംകൊണ്ട് രണ്ടുമൂന്നു തവണ ഞങ്ങള്‍ വഴിയരികിലെ മരത്തണലില്‍ വിശ്രമിച്ചു. ഒടുവില്‍ ഇരുന്നത് ഏതാണ്ട് വീടിനടുത്തുള്ള ഒരു ചെറിമരത്തിന്റെ ചുവട്ടിലായിരുന്നു. ആ തണല്‍ ആശ്വാസകരമായിരുന്നു. മരക്കൊമ്പുകള്‍ കയറാന്‍ പാകത്തിലായിരുന്നതുകൊണ്ട് ടീച്ചറുടെ സഹായത്തോടെ ഞാനൊരു മരക്കൊമ്പില്‍ സ്ഥാനംപിടിച്ചു. നല്ല സുഖമുള്ള കാറ്റുള്ളതുകൊണ്ട് അവിടെ വെച്ച് ഭക്ഷണം കഴിക്കാമെന്ന് ടീച്ചര്‍ നിര്‍ദേശിച്ചു. ഭക്ഷണമെടുക്കാന്‍വേണ്ടി വീട്ടില്‍ പോയി വരുന്നതുവരെ ഞാനവിടെത്തന്നെയിരുന്നുകൊള്ളാമെന്ന് ടീച്ചര്‍ക്ക് ഉറപ്പു നല്കി.

പെട്ടെന്ന് മരത്തിന് ആകപ്പാടെ ഒരു മാറ്റമുണ്ടായി. സൂര്യന്റെ ചൂടൊക്കെ ഇല്ലാതായി. ഞാന്‍ വെളിച്ചമായി അറിഞ്ഞിരുന്ന ചൂട് അന്തരീക്ഷത്തില്‍നിന്ന് പോയ്ക്കഴിഞ്ഞപ്പോള്‍ ആകാശം ഇരുണ്ടുകഴിഞ്ഞുവെന്ന് എനിക്ക് മനസ്സിലായി. മണ്ണില്‍ നിന്നൊരു ഗന്ധമുയര്‍ന്നു. ഇടിമിന്നലിനു മുന്‍പ് ഉണ്ടാകാറുള്ള ഗന്ധമാണതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. വിവരിക്കാനാവാത്ത ഒരു ഭയം എന്റെ ഹൃദയത്തെ പൊതിഞ്ഞു. ഉറച്ച മണ്ണില്‍നിന്നും കൂട്ടുകാരില്‍നിന്നും എല്ലാം അറുത്തുമാറ്റപ്പെട്ട് തീരെ തനിച്ചായതുപോലെ എനിക്കു തോന്നി. പേരറിയാത്ത ബൃഹത്തായ ആ വികാരം എന്നെ വലയം ചെയ്തു. അനങ്ങാതെ പ്രതീക്ഷയോടെ ഞാനിരുന്നു. ഭീതികൊണ്ട് ഞാന്‍ വിറച്ചു. ടീച്ചര്‍ വേഗമൊന്ന് മടങ്ങിവന്നെങ്കില്‍ എന്നാഗ്രഹിച്ചു. എത്രയും പെട്ടെന്ന് ആ മരത്തില്‍നിന്നൊന്ന് താഴെയിറങ്ങിക്കിട്ടണമെന്നതായിരുന്നു എന്റെ ആവശ്യം.

ഒരു നിമിഷത്തേക്ക് അവിടെ അശുഭസൂചകമായ നിശ്ശബ്ദത പരന്നു. ഉടന്‍തന്നെ ഇലകള്‍ ശക്തമായി കുലുങ്ങി. മരത്തിലൂടെ ഒട്ടാകെ ആ വിറയല്‍ കടന്നുപോയി. കാറ്റ് ശക്തിയായി വീശിയടിച്ചു. മരക്കൊമ്പില്‍ മുറുക്കിപ്പിടിക്കാനുള്ള ഇച്ഛാശക്തി അന്നേരം കൈവന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ ആ കാറ്റില്‍ നിലം പൊത്തിയേനെ. മരമാകെ ആടിയുലഞ്ഞു. കൊച്ചു ശിഖരങ്ങള്‍ എന്റെ തലയ്ക്കു മുകളിലൂടെ അറ്റുവീണുകൊണ്ടിരുന്നു. പെട്ടെന്ന് താഴേക്ക് ചാടാനുള്ള ഒരു പ്രേരണ എന്നിലുണ്ടായെങ്കിലും ഭയം അതിനെ തടഞ്ഞു. മരക്കൊമ്പിനിടയ്ക്ക് ഞാന്‍ പതുങ്ങിയിരുന്നു. ശിഖരങ്ങള്‍ എന്നെ പ്രഹരിച്ചുകൊണ്ട് മുറിഞ്ഞു വീണുകൊണ്ടിരുന്നു. ഭാരമേറിയ എന്തോ സാധനം വന്നു വീണ് മരത്തിനാകെ ഷോക്കേറ്റതുപോലെയും അത് ഞാനിരിക്കുന്ന കൊമ്പിലേക്ക് പ്രവഹിച്ചതുപോലെയും തോന്നി. എന്റെ ഭയം കാടുകയറിക്കയറി ഞാനും മരവും ഒരുമിച്ച് നിലംപൊത്തിയേക്കുമെന്നു തോന്നിയ ആ നിമിഷംതന്നെ ടീച്ചര്‍ എത്തി, എന്നെ താഴെയിറങ്ങാന്‍ സഹായിച്ചു. കാലിനടിയില്‍ വീണ്ടും മണ്ണിന്റെ സ്പര്‍ശമേറ്റപ്പോള്‍ ഞാന്‍ ആഹ്ലാദത്തോടെ അവരെ കെട്ടിപ്പിടിച്ചു. ഞാനൊരു പുതിയ പാഠം പഠിച്ചു. 'പ്രകൃതി തന്റെ മക്കളോട് തുറന്ന യുദ്ധത്തിലേര്‍പ്പെടുമെന്നും മൃദുലമായ സ്പര്‍ശങ്ങള്‍ക്കടിയില്‍ ചതിയുടെ നഖങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടാവു'മെന്നും ഉള്ള പാഠം.

helen keller malayalam essay

ഈ അനുഭവത്തിനുശേഷം വളരെയേറെ നാളുകള്‍ക്കു ശേഷമാണ് പിന്നീട് ഞാനൊരു മരത്തില്‍ കയറുന്നത്. ആ ചിന്ത തന്നെ എന്നില്‍ ഭയപ്പാടുണ്ടാക്കിയിരുന്നു. നിറയെ പൂത്തു നില്ക്കുന്ന ഒരു മൈമോസ മരത്തിന്റെ മധുരമായ പ്രലോഭനമാണ് എന്റെ പേടി മാറ്റിയത്. വസന്തകാലത്തെ മനോഹരമായ ഒരു പ്രഭാതത്തില്‍ വേനല്‍ക്കാലവസതിയില്‍ തനിച്ച് ഒരു പുസ്തകം വായിച്ചിരിക്കുമ്പോഴാണ് വായുവില്‍ പരക്കുന്ന അദ്ഭുതകരമായ ആ സൗരഭ്യം ഞാന്‍ ശ്രദ്ധിച്ചത്. ഞാന്‍ പെട്ടെന്നെഴുന്നേറ്റ് കൈകള്‍ ഇരുവശത്തേക്കും വിടര്‍ത്തി. വസന്തത്തിന്റെ ആത്മാവ് ആ മുറിയിലൂടെ കടന്നുപോകുന്നതുപോലെ തോന്നി. 'എന്താണത്?' ഞാന്‍ ചോദിച്ചു. പെട്ടെന്നുതന്നെ മൈമോസപ്പൂക്കളുടെ സുഗന്ധം തിരിച്ചറിഞ്ഞു. ഞാന്‍ ഉടന്‍തന്നെ പൂന്തോട്ടത്തിന്റെ അറ്റത്തേക്കു നടന്നു. വഴി തിരിയുന്നിടത്തെ വേലിക്കരികിലാണ് മൈമോസ മരം നില്ക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. അതെ, അതവിടെത്തന്നെയുണ്ട്. നിറയെ പൂത്ത ശിഖരങ്ങള്‍ പുല്ലിലേക്ക് ചാഞ്ഞുകൊണ്ട്, ഊഷ്മളമായ വെയിലില്‍ നൃത്തം വെച്ചുകൊണ്ട്. ഇത്രയും അനുപമമായ സൗന്ദര്യം മുന്‍പെന്നെങ്കിലും ഈ ലോകത്തുണ്ടായിട്ടുണ്ടോ! ഭൂമിയുടെ നേരിയ സ്പര്‍ശംപോലും അതിന്റെ മൃദുശിഖരങ്ങളെ സങ്കോചിപ്പിക്കുന്നു. സ്വര്‍ഗത്തിലെ ഒരു വൃക്ഷം ഭൂമിയില്‍ പറിച്ചുനട്ടതുപോലെ. പുഷ്പങ്ങള്‍ക്കിടയിലൂടെ ഞാന്‍ വൃക്ഷത്തിനടുത്തെത്തി. അല്പനേരം ഞാന്‍ ഇതികര്‍ത്തവ്യതാമൂഢയായി നിന്നു. പെട്ടെന്നുതന്നെ രണ്ടായിപ്പിരിഞ്ഞ കൊമ്പുകള്‍ക്കിടയിലേക്ക് കാല്‍വെച്ച് ഞാന്‍ കയറിത്തുടങ്ങി. കൊമ്പുകള്‍ വലുതായതിനാലും ഇടയ്ക്ക് മുള്ളുകള്‍ കൈയില്‍ കുത്തിത്തറച്ചതുകൊണ്ടും അല്പമൊന്ന് പ്രയാസപ്പെട്ടു. എങ്കിലും അസാധാരണവും അദ്ഭുതകരവുമായ ഒരു സംഗതിയാണ് ചെയ്യുന്നത് എന്ന ആനന്ദകരമായൊരു ബോധത്തോടെ ഞാന്‍ മുകളിലേക്കു മുകളിലേക്ക് കയറിപ്പോയി. ഒടുവില്‍ സൗകര്യപ്രദമായൊരു കൊച്ചിരിപ്പിടത്തിലെത്തി. വളരെ മുന്‍പ് ആരോ പണിത ആ ഇരിപ്പിടം മരം വലുതായപ്പോള്‍ അതിന്റെ ഭാഗമായി മാറിയതാണ്. റോസാപ്പൂപോലുള്ള മേഘപാളികള്‍ക്കിടയില്‍ ഒരു ദേവതയെന്നപോലെ, ഏറെനേരം ഞാനവിടെയിരുന്നു. അതിനുശേഷം പലപ്പോഴും സുഖകരമായ ചിന്തകളോടെ, മധുരമായ സ്വപ്‌നങ്ങളോടെ, ആഹ്ലാദകരമായ അനേകം മണിക്കൂറുകള്‍ ഞാനെന്റെ സ്വര്‍ഗവൃക്ഷത്തില്‍ ചെലവഴിച്ചിട്ടുണ്ട്.

Content Highlights: helen keller autobiography malayalam mathrubhumi books

helen keller malayalam essay

Share this Article

Related topics, helen keller, get daily updates from mathrubhumi.com, related stories.

mathrubhumi

Book Reviews

ഹെലന്‍ കെല്ലര്‍; ശുഭാപ്തിവിശ്വാസത്തിന്റെ പ്രതിരൂപം

പ്രചോദനാത്മകം 'എന്റെ ജീവിത കഥ'.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

IN CASE YOU MISSED IT

zacharia

മാതൃഭൂമി സാഹിത്യ പുരസ്‌കാരം സക്കറിയയ്ക്ക് 

Kishor Kumar

ക്വീര്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോര്‍കുമാര്‍ മരിച്ച നിലയില്‍

T N Prakash

പരിചിതമുഖങ്ങളും സംഭവങ്ങളും; കൃതികളില്‍ കണ്ണൂരിന്റെ ചിത്രം വരച്ചിട്ട കഥാകാരന്‍

Moyinkutty Vaidyar Smarakam

മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരവിതരണവും സാംസ്‌കാരികോത്സവവും; ബുധനാഴ്ച തുടങ്ങും

More from this section.

O.N.V. Kurupp

ഒ.എൻ.വി. യുവസാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു ...

Kishor Kumar

ക്വീർ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോർകുമാർ മരിച്ച ...

Nimna Vijay

സ്വയം സ്‌നേഹിക്കുകയെന്നത് സ്വാർഥതയല്ല; പുസ്തകവിശേഷങ്ങൾ ...

Hussain Karadi

നാടകകൃത്ത് ഹുസൈൻ കാരാടി അന്തരിച്ചു

താമരശ്ശേരി: റേഡിയോ നാടകരചനാരംഗത്ത് വ്യക്തിമുദ്ര ...

Most Commented

  • Mathrubhumi News
  • Media School

itunes

  • Privacy Policy
  • Terms of Use
  • Subscription
  • Classifieds

© Copyright Mathrubhumi 2024. All rights reserved.

  • Other Sports
  • News in Videos
  • Entertainment
  • One Minute Video
  • Stock Market
  • Mutual Fund
  • Personal Finance
  • Savings Center
  • Commodities
  • Products & Services
  • Pregnancy Calendar
  • Arogyamasika
  • News & Views
  • Notification
  • Social issues
  • Social Media
  • Destination
  • Thiruvananthapuram
  • Pathanamthitta
  • News In Pics
  • Taste & Travel
  • Photos & Videos

Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from

Mathrubhumi

The Story of My Life

Guide cover image

42 pages • 1 hour read

A modern alternative to SparkNotes and CliffsNotes, SuperSummary offers high-quality Study Guides with detailed chapter summaries and analysis of major themes, characters, and more.

Chapter Summaries & Analyses

Chapters 1-3

Chapters 4-6

Chapters 7-9

Chapters 10-12

Chapters 13-15

Chapters 16-19

Chapters 20-23

Key Figures

Symbols & Motifs

Important Quotes

Essay Topics

Discussion Questions

Discuss the role that nature plays in Keller’s education and her growth as a person. How does nature both nurture her and frighten her? How does she ultimately determine that nature is necessary to her existence?

Analyze Keller’s description of Miss Sullivan’s teaching methods and attitude toward her student. How, in Keller’s opinion, is Miss Sullivan different from other instructors? Why is she so successful as an educator?

Consider what it means to Keller to be able to grasp the concept of abstract ideas. Why did she consider this such a vital necessity to fully live her life? Why are abstract ideas so important to human beings?

blurred text

Don't Miss Out!

Access Study Guide Now

Featured Collections

View Collection

The History of Disability Series

Helen keller: selected writings, helen keller , kim e. nielsen  ( editor ).

317 pages, Hardcover

First published June 1, 2005

About the author

Profile Image for Helen Keller.

Helen Keller

In her lovingly crafted and deeply perceptive autobiography, Keller's joyous spirit is most vividly expressed in her connection to nature:

Indeed, everything that could hum, or buzz, or sing, or bloom, had a part in my education.... Few know what joy it is to feel the roses pressing softly into the hand, or the beautiful motion of the lilies as they sway in the morning breeze. Sometimes I caught an insect in the flower I was plucking, and I felt the faint noise of a pair of wings rubbed together in a sudden terror....

The idea of feeling rather than hearing a sound, or of admiring a flower's motion rather than its color, evokes a strong visceral sensation in the reader, giving The Story of My Life a subtle power and beauty. Keller's celebration of discovery becomes our own. In the end, this blind and deaf woman succeeds in sharpening our eyes and ears to the beauty of the world. --Shawn Carkonen

Ratings & Reviews

What do you think? Rate this book Write a Review

Friends & Following

Community reviews.

Profile Image for M. Fenn.

Join the discussion

Can't find what you're looking for.

Helen Keller

  • Occupation: Activist
  • Born: June 27, 1880 in Tuscumbia, Alabama
  • Died: June 1, 1968 in Arcan Ridge, Easton, Connecticut
  • Best known for: Accomplishing much despite being both deaf and blind.

Helen Keller

  • Annie Sullivan was often called the "Miracle Worker" for the way she was able to help Helen.
  • Helen became very famous. She met with every President of the United States from Grover Cleveland to Lyndon Johnson . That's a lot of presidents!
  • Helen starred in a movie about herself called Deliverance . Critics liked the movie, but not a lot of people went to see it.
  • She loved dogs. They were a great source of joy to her.
  • Helen became friends with famous people such as the inventor of the telephone Alexander Graham Bell and the author Mark Twain .
  • She wrote a book titled Teacher about Annie Sullivan's life.
  • Two films about Helen Keller won Academy Awards. One was a documentary called The Unconquered (1954) and the other was a drama called The Miracle Worker (1962) starring Anne Bancroft and Patty Duke.
  • Listen to a recorded reading of this page:

Back to Biography for Kids

We will keep fighting for all libraries - stand with us!

Internet Archive Audio

helen keller malayalam essay

  • This Just In
  • Grateful Dead
  • Old Time Radio
  • 78 RPMs and Cylinder Recordings
  • Audio Books & Poetry
  • Computers, Technology and Science
  • Music, Arts & Culture
  • News & Public Affairs
  • Spirituality & Religion
  • Radio News Archive

helen keller malayalam essay

  • Flickr Commons
  • Occupy Wall Street Flickr
  • NASA Images
  • Solar System Collection
  • Ames Research Center

helen keller malayalam essay

  • All Software
  • Old School Emulation
  • MS-DOS Games
  • Historical Software
  • Classic PC Games
  • Software Library
  • Kodi Archive and Support File
  • Vintage Software
  • CD-ROM Software
  • CD-ROM Software Library
  • Software Sites
  • Tucows Software Library
  • Shareware CD-ROMs
  • Software Capsules Compilation
  • CD-ROM Images
  • ZX Spectrum
  • DOOM Level CD

helen keller malayalam essay

  • Smithsonian Libraries
  • FEDLINK (US)
  • Lincoln Collection
  • American Libraries
  • Canadian Libraries
  • Universal Library
  • Project Gutenberg
  • Children's Library
  • Biodiversity Heritage Library
  • Books by Language
  • Additional Collections

helen keller malayalam essay

  • Prelinger Archives
  • Democracy Now!
  • Occupy Wall Street
  • TV NSA Clip Library
  • Animation & Cartoons
  • Arts & Music
  • Computers & Technology
  • Cultural & Academic Films
  • Ephemeral Films
  • Sports Videos
  • Videogame Videos
  • Youth Media

Search the history of over 866 billion web pages on the Internet.

Mobile Apps

  • Wayback Machine (iOS)
  • Wayback Machine (Android)

Browser Extensions

Archive-it subscription.

  • Explore the Collections
  • Build Collections

Save Page Now

Capture a web page as it appears now for use as a trusted citation in the future.

Please enter a valid web address

  • Donate Donate icon An illustration of a heart shape

Optimism, : an essay,

Bookreader item preview, share or embed this item, flag this item for.

  • Graphic Violence
  • Explicit Sexual Content
  • Hate Speech
  • Misinformation/Disinformation
  • Marketing/Phishing/Advertising
  • Misleading/Inaccurate/Missing Metadata

[WorldCat (this item)]

plus-circle Add Review comment Reviews

7 Favorites

DOWNLOAD OPTIONS

For users with print-disabilities

IN COLLECTIONS

Uploaded by LisaEgge on May 16, 2011

SIMILAR ITEMS (based on metadata)

Home — Essay Samples — Geography & Travel — Travel and Tourism Industry — The History of Moscow City

test_template

The History of Moscow City

  • Categories: Russia Travel and Tourism Industry

About this sample

close

Words: 614 |

Published: Feb 12, 2019

Words: 614 | Page: 1 | 4 min read

Image of Dr. Oliver Johnson

Cite this Essay

Let us write you an essay from scratch

  • 450+ experts on 30 subjects ready to help
  • Custom essay delivered in as few as 3 hours

Get high-quality help

author

Verified writer

  • Expert in: Geography & Travel

writer

+ 120 experts online

By clicking “Check Writers’ Offers”, you agree to our terms of service and privacy policy . We’ll occasionally send you promo and account related email

No need to pay just yet!

Related Essays

6 pages / 2662 words

6 pages / 3010 words

2 pages / 1057 words

4 pages / 2143 words

Remember! This is just a sample.

You can get your custom paper by one of our expert writers.

121 writers online

Still can’t find what you need?

Browse our vast selection of original essay samples, each expertly formatted and styled

Related Essays on Travel and Tourism Industry

Travelling is a topic that has been debated for centuries, with some arguing that it is a waste of time and money, while others believe that it is an essential part of life. In this essay, I will argue that travelling is not [...]

Travelling has always been an exhilarating experience for me, and my recent trip to Rome was no exception. The ancient city, with its rich history and breathtaking architecture, left a lasting impression on me. It was a journey [...]

Traveling is an enriching experience that allows individuals to explore new cultures, meet people from different backgrounds, and broaden their perspectives. In the summer of 2019, I had the opportunity to embark on an amazing [...]

Traveling has always been a significant part of my life. From a young age, I have been fortunate enough to explore different cultures, experience new traditions, and immerse myself in the beauty of our world. My passion for [...]

When planning a business trip all aspects and decisions rely heavily on the budget set by the company for the trip. Once Sandfords have confirmed the location careful consideration should be used to choose the travel method and [...]

Place is one of the most complicated issues in geographical studies. Place refers to both sides of human and physical geography. There is not clear understand about the place and sometimes refer to local, area, point, region, [...]

Related Topics

By clicking “Send”, you agree to our Terms of service and Privacy statement . We will occasionally send you account related emails.

Where do you want us to send this sample?

By clicking “Continue”, you agree to our terms of service and privacy policy.

Be careful. This essay is not unique

This essay was donated by a student and is likely to have been used and submitted before

Download this Sample

Free samples may contain mistakes and not unique parts

Sorry, we could not paraphrase this essay. Our professional writers can rewrite it and get you a unique paper.

Please check your inbox.

We can write you a custom essay that will follow your exact instructions and meet the deadlines. Let's fix your grades together!

Get Your Personalized Essay in 3 Hours or Less!

We use cookies to personalyze your web-site experience. By continuing we’ll assume you board with our cookie policy .

  • Instructions Followed To The Letter
  • Deadlines Met At Every Stage
  • Unique And Plagiarism Free

helen keller malayalam essay

IMAGES

  1. Helen Keller (Malayalam)

    helen keller malayalam essay

  2. Inspiring story of Helen keller in malayalam|#1|

    helen keller malayalam essay

  3. Helen Keller

    helen keller malayalam essay

  4. Helen Keller life story in malayalam / Asiya S L

    helen keller malayalam essay

  5. Motivational Story of Helen Keller

    helen keller malayalam essay

  6. ഹെലൻ കെല്ലർ : പരിമിതികളെ അതിജയിച്ച വിജയകാവ്യം എട്ടു മിനിറ്റ്

    helen keller malayalam essay

VIDEO

  1. Calicut University 4th Sem BA BSC മലയാലസാഹിത്യം അനുഭവങ്ങൾ Important Short Essay Questions

  2. Helen Keller 10 Line #essay #paragraph #10lineessay #essaywriting

  3. പ്രവാചകനെ കുറിച്ച് ഒരു അവിശ്വാസിയുടെ ചോദ്യം

  4. Calicut University 3rd sem BA BSC മലയാലസാഹിത്യം Short essay and essay questions

  5. Helen Keller story for English learning practice

  6. Essay Writing On Helen Keller ||Essay Writing || Helen Keller ||

COMMENTS

  1. ഹെലൻ കെല്ലർ

    Keller and Sullivan in 1898. 1887 മാർച്ച്‌ 3-ാ‍ം തീയതിയാണ്‌ ആനി ... Helen Keller, age 8, with her tutor Anne Sullivan while vacationing on Cape Cod, July 1888 (photo re-discovered in 2008)

  2. ഹെലൻ കെല്ലർ

    ഭാവനാശൂന്യനെന്ന പേരിൽ ജോലിയിൽ നിന്നു പുറത്താക്കി: വാൾട്ട് ...

  3. ഹെലൻ കെല്ലർ; കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട്‌ സ്വന്തം വൈകല്യങ്ങളെ

    ഹെലൻ കെല്ലർ; കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട്‌ സ്വന്തം ...

  4. അന്ന് ഞാനൊരു പാഠം പഠിച്ചു; മൃദുലമായ സ്പര്‍ശങ്ങള്‍ക്കടിയില്‍ ചതിയുടെ

    Content Highlights: helen keller autobiography malayalam mathrubhumi books. ... Add Comment View Comments Related Topics. HELEN KELLER Get daily updates from Mathrubhumi.com. Newsletter. Youtube. Telegram. To advertise here, Contact Us. RELATED STORIES. 2 min. Books | Book Reviews See All. ഹെലന്‍ കെല്ലര് ...

  5. Essay on Helen Keller

    The first essay is a long essay on the Helen Keller of 400-500 words. This long essay about Helen Keller is suitable for students of class 7, 8, 9 and 10, and also for competitive exam aspirants. The second essay is a short essay on Helen Keller of 150-200 words. These are suitable for students and children in class 6 and below.

  6. THREE DAYS TO SEE-by Helen Keller , Malayalam Summary/4 th ...

    This is the video of the malayalam summary of the essay " THREE DAYS TO SEE"-By Helen Keller. Subscribe , and support for more literature related videosLITER...

  7. Helen Keller

    Published: Aug 6, 2021. Helen Keller is one of the most memorable women in history. She was truly an exceptional and courageous person with inner strength. She was certainly a hero. Helen Keller was blind and deaf, and although that left her and her family devastated, she did not let this major obstacle ruin her good spirits or her life.

  8. 'The Story of My Life' Part 3

    Helen Keller's 'The Story of My Life' - Equivalency Plus One English - Explained in Malayalam too.

  9. Helen Keller

    Helen Adams Keller (June 27, 1880 - June 1, 1968) was an American author, disability rights advocate, political activist and lecturer. Born in West Tuscumbia, Alabama, she lost her sight and her hearing after a bout of illness when she was 19 months old. She then communicated primarily using home signs until the age of seven, when she met her first teacher and life-long companion Anne Sullivan.

  10. Equivalency Plus One English

    +1 Thullyatha English Unit 1 : "The Story of my Life" - Helen Keller - in Malayalam

  11. The Story of My Life Essay Topics

    Thanks for exploring this SuperSummary Study Guide of "The Story of My Life" by Helen Keller. A modern alternative to SparkNotes and CliffsNotes, SuperSummary offers high-quality Study Guides with detailed chapter summaries and analysis of major themes, characters, and more.

  12. Helen Keller's Books, Essays, and Speeches

    Helen Keller wrote 14 books and over 475 speeches and essays on topics such as faith, blindness prevention, birth control, the rise of fascism in Europe, and atomic energy. Her autobiography has been translated into 50 languages and remains in print. The books, essays, and speeches you can read here are a sampling of Helen Keller's writings in ...

  13. "A Chat About the Hand"

    The 1905 essay by Helen Keller presented here, "A Chat About the Hand," conveys in great detail how she communicated and sensed the world around her. At right, Helen Keller in 1904. This entry in the 1911 Encyclopedia Britannica illustrates how accomplished she was already (with decades to live yet ahead of her) at the age of thirty-one ...

  14. The Story of My Life : Helen Keller's Autobiography

    Helen Keller. CreateSpace Independent Publishing Platform, Sep 19, 2016 - Biography & Autobiography - 174 pages. The Story of My Life - Helen Keller's Autobiography by Helen Keller. This book is in three parts. The first two, Miss Keller's story and the extracts from her letters, form a complete account of her life as far as she can give it.

  15. Helen Keller: Selected Writings by Helen Keller

    Helen Keller: Selected Writings collects Keller's personal letters, political writings, speeches, and excerpts of her published materials from 1887 to 1968. The book also includes an introductory essay by Kim E. Nielsen, headnotes to each document, and a selected bibliography of work by and about Keller. The majority of the letters and some ...

  16. Helen Keller

    Helen Keller (born June 27, 1880, Tuscumbia, Alabama, U.S.—died June 1, 1968, Westport, Connecticut) was an American author and educator who was blind and deaf. Her education and training represent an extraordinary accomplishment in the education of persons with these disabilities. Helen Keller's birthplace, Tuscumbia, Alabama.

  17. Helen Keller

    അന്ധതയും ബധിരതയും ബാധിച്ച് വീടിന്റെ ഉൾത്തളങ്ങളി ...

  18. Biography: Helen Keller for Kids

    Helen Keller was born on June 27, 1880 in Tuscumbia, Alabama. She was a happy healthy baby. Her father, Arthur, worked for a newspaper while her mother, Kate, took care of the home and baby Helen. She grew up on her family's large farm called Ivy Green. She enjoyed the animals including the horses, dogs, and chickens.

  19. Optimism, : an essay, : Keller, Helen, 1880-1968

    Optimism, : an essay, Bookreader Item Preview ... Optimism, : an essay, by Keller, Helen, 1880-1968. Publication date 1903 Topics Optimism Publisher New York : T.Y. Crowell and Company Collection bostonpubliclibrary; americana Contributor Boston Public Library Language English.

  20. Moscow's 15 Biggest Problems (Photo Essay)

    Moscow is luckier than many other Russian cities, but the problem still remains. 15. Lack of parking (15% — 17% — 15%) Vladimir Filonov / MT. A total of 3.5 million cars are registered in ...

  21. 1999 Russian apartment bombings

    In September 1999, a series of explosions hit four apartment blocks in the Russian cities of Buynaksk, Moscow, and Volgodonsk, killing more than 300, injuring more than 1,000, and spreading a wave of fear across the country.The bombings, together with the Invasion of Dagestan, triggered the Second Chechen War. The handling of the crisis by Vladimir Putin, who was prime minister at the time ...

  22. Kremlin

    Semyon Borisov (CC BY-SA) The Kremlin is a fortified complex located in the centre of Moscow, Russia, which is made up of towers, high walls, palaces, and cathedrals. Construction of the Kremlin began as early as the 12th century. As one of Russia's most famous landmarks, it has played a crucial part in Russia's history as the main seat of ...

  23. The History of Moscow City: [Essay Example], 614 words

    The History of Moscow City. Moscow is the capital and largest city of Russia as well as the. It is also the 4th largest city in the world, and is the first in size among all European cities. Moscow was founded in 1147 by Yuri Dolgoruki, a prince of the region. The town lay on important land and water trade routes, and it grew and prospered.